malayalam

പോളി ടെക്‌നിക് പ്രവേശനം : ഉടന്‍ രജിസ്റ്റര്‍ ചെയ്യണം

Gayathri | Friday, June 2, 2017 11:28 AM IST

പോളിടെക്‌നിക് പ്രവേശനത്തോടനുബന്ധിച്ച് ഒന്നേകാല്‍ ലക്ഷം അപേക്ഷകള്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും എഴുപത്തയ്യായിരത്തോളം അപേക്ഷകള്‍ മാത്രമേ സബ്മിറ്റ് ചെയ്തതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് പോളിടെക്‌നിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കാണുന്നുള്ളൂ. ഓണ്‍ലൈന്‍ സബ്മിറ്റ് ചെയ്ത എല്ലാവരും പ്രിന്റ് ഔട്ട് എടുത്ത് ഏതെങ്കിലും പോളിടെക്‌നിക്കുകളില്‍ നിര്‍ബന്ധമായും ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും, രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ എന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് അറിയിച്ചു.