malayalam

വിമൻസ് സൈബർ സെക്യൂരിറ്റി സ്‌കോളർഷിപ്പ് 2018

Vaishnavi | Friday, February 23, 2018 3:40 PM IST

സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ പഠനം നടത്തുന്നവരോ പഠനത്തിന് ഉദ്ദേശിക്കുന്നവരോ ആയ പോസ്റ്റ് ഗ്രാജുവേഷൻ തലം വരെയുള്ള കോഴ്സുകൾ ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അന്തർദേശീയ തലത്തിലുള്ള സ്കോളർഷിപ്പാണിത്. 40,000 യുഎസ് ഡോളർ വരെയാണ് സ്കോളർഷിപ് തുക.

യോഗ്യത: സ്ത്രീകൾക്ക് മാത്രം. നിലവിൽ പ്ലസ് ടു, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയിലേതെങ്കിലും ചെയ്യുന്നവരായിരിക്കണം. മുൻ പരീക്ഷയിൽ 4 ൽ 3ജിപിഎ സ്കോർ നേടിയിരിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയ്യതി: മാർച്ച് 01, 2018

അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ  മാത്രം. http://www.b4s.in/Anw/WCS1