malayalam

എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും

Vaishnavi | Saturday, February 17, 2018 12:55 PM IST

2018 മാര്‍ച്ച് എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും.   പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഐ എക്‌സാംസ് (iExaMS) HM, SUPDNT/PRINCIPAL ലോഗിനില്‍ ലഭ്യമാണ്.  മുന്‍കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ത്ഥിയുടെ പ്രാദേശിക ഭാഷയിലുള്ള പേരും നിരന്തരമൂല്യ നിര്‍ണയമാര്‍ക്കും ഉള്‍പ്പെടുത്തിയാണ് ഹാള്‍ടിക്കറ്റ് തയാറാക്കിയിട്ടുള്ളത്.  ഫെബ്രുവരി 21 ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യണമെന്ന് പരീക്ഷ ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.