malayalam

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

Vaishnavi | Saturday, January 6, 2018 5:16 PM IST

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.

 

എഞ്ചിനീയറിംഗ് രംഗത്തെ ജോലിസാധ്യതകളുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. തോട്ട്‌സ് അക്കാദമി സി.ഇ.ഒ, പ്രവീണ്‍ പരമേശ്വരന്‍,ടൈം ജനറല്‍ മാനേജര്‍ കെ.ജയരാജ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. 

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. കോശി മാമ്മന്‍, പ്ലേസ്‌മെന്റ് ഓഫീസര്‍ പ്രൊഫ. ബാബു കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.