malayalam

അധ്യാപക വിദ്യാഭ്യാസം: ശാക്തീകരണ ശില്പശാല ഇന്ന് (ജനുവരി 24) വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

Gayathri | Tuesday, January 24, 2017 11:28 AM IST

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ അദ്ധ്യാപക വിദ്യാഭ്യാസത്തിലെ നിലവിലുളള അവസ്ഥ ചര്‍ച്ചചെയ്യുവാനും തുടര്‍പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യാനും എസ്.സി.ഇ.ആര്‍.ടി.യില്‍ അധ്യാപക വിദ്യാഭ്യാസ ശാക്തീകരണ ശില്പശാല നടത്തും. ഇന്ന് (ജനുവരി 24) എസ്.സി.ഇ.ആര്‍.ടി സെമിനാര്‍ ഹാളില്‍ രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് എന്നിവര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ കേരളത്തിലെ വിദ്യാഭ്യാസ വിദഗ്ധരും ക്ഷണിക്കപ്പെട്ട സംഘടനാ പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും സംബന്ധിക്കും. എസ്.സി.ഇ.ആര്‍.ടിയുടെ ന്യൂമാറ്റ്‌സ് പദ്ധതിയുടെ സഹായത്തോടെ ഈ വര്‍ഷത്തെ ദേശീയ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡിന് അര്‍ഹത നേടിയ അലന്‍ ജോസഫ്, നിരഞ്ജന, ഗോപിക എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും