malayalam

ഷിൻഡ്‌ലെർ ഇഗ്‌നിഷിങ് മൈൻഡ് സ്‌കോളർഷിപ്പ് 2018

Vaishnavi | Friday, February 23, 2018 3:43 PM IST

ഈ വർഷത്തെ ഷിൻഡ്‌ലെർ ഇഗ്‌നിഷിങ് മൈൻഡ് സ്കോളർഷിപ്പിന് പത്താം ക്ലാസ്/പ്ലസ് ടു പഠനത്തിന് ശേഷം സർക്കാർ തലത്തിലോ പോളി ടെക്നിക് തലത്തിലോ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണികേഷൻ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 20,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുക. 75 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഇതിൽ 50%പെൺകുട്ടികൾക്ക് ആയിരിക്കും. കുടുംബ വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം

യോഗ്യത: പത്താം തരത്തിൽ കുറഞ്ഞത് 65% മാർക്കുള്ള 20 വയസ്സിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. നിലവലിൽ ഡിപ്ലോമ  രണ്ടാം വർഷമോ മൂന്നാം വർഷമോ പഠിക്കുന്നവർ അവസാനം നടന്ന  പരീക്ഷയിൽ 75% മാർക്ക് സ്കോർ ചെയ്തിരിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി :മാർച്ച് 12, 2018

അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍ മാത്രം http://www.b4s.in/Anw/IMS1