malayalam

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

Vaishnavi | Saturday, January 6, 2018 3:55 PM IST

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ്, യൂത്ത് കമ്മീഷന്‍ എന്നിവര്‍ സംയുക്തമായി ഒന്ന് മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏഴ് മുതല്‍ പത്താം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. തിരുവനന്തപുരം സ്വാമി വിവേകാനന്ദന്‍ പാര്‍ക്കില്‍  ജനുവരി 12 ന് വൈകിട്ട് മൂന്നുമുതലാണ് മത്സരം. താത്പര്യമുളള  വിദ്യാര്‍ത്ഥികള്‍ ജനുവരി 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം 12ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വാമി വിവേകാനന്ദന്‍ പാര്‍ക്കിലും ഒരുക്കിയിട്ടുണ്ട്. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പര്‍ യുവജനക്ഷേമ ബോര്‍ഡ് നല്‍കും. വിജയികള്‍ക്ക് 5,000, 2,000, 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും.  വിലാസം: മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമിവിവേകാനന്ദന്‍ സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം - 695043. ഫോണ്‍ : 0471 - 2555740, 2733139. ഇ-മെയില്‍ [email protected]