malayalam

കിക്മയില്‍ എന്‍.യു.എല്‍.എം കോഴ്‌സുകള്‍

Vaishnavi | Tuesday, November 14, 2017 3:07 PM IST

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായം : 18-35 നും മദ്ധ്യേ. അപേക്ഷകള്‍ കിക്മ വെബ്‌സൈറ്റിലും (www.kicmakerala.in) നെയ്യാര്‍ഡാമിലുള്ള കിക്മ ഓഫീസിലും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ 8547618290 / 9995302006 എന്നീ നമ്പറില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 17.