malayalam

സ്‌കൂളുകള്‍ക്ക്  ലാപ്‌ടോപ്പ് അനുവദിച്ചു

Vaishnavi | Tuesday, February 27, 2018 12:08 PM IST

സ്‌കൂളുകള്‍ക്ക്  ലാപ്‌ടോപ്പ് അനുവദിച്ചു

 കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ   പ്രത്യേകവികസന നിധിയില്‍ നിന്ന്  ഉദുമ മണ്ഡലത്തിലെ   12 സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു. കോട്ടിക്കുളം ജി എഫ് യുപിഎസിന് രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000, ബാവിക്കര ജി എല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000, പാണ്ടി ജി എച്ച് എസ് എസിന് നാല് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 1,24,000, പയറടുക്ക  ജി ഡബ്ല്യൂഎല്‍പിഎസിന് രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000, കാട്ടിപ്പാറ ജി എല്‍ പിഎസിന് രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000, മല്ലംപാറ എംജിഎല്‍സിക്ക് ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് 31000, ചെമ്പക്കാട് എംജിഎല്‍സിക്ക് ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് 31000, കൊല്ലംപാറ എംജിഎല്‍സിക്ക് ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് 31000, ഞെക്‌ളി ബാര എംജിഎല്‍സിക്ക് ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് 31000, പുല്ലൂര്‍ ഹരിപുരം ഗവ. ഐടിഐയ്ക്ക്   രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000, പരപ്പ ജി എല്‍പിഎസിന് ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് 31000, ചെമ്മനാട് വെസ്റ്റ് ജി യുപിഎസിന് രണ്ട് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 62000 രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.