malayalam

ഹയര്‍ സെക്കണ്ടറി കോഴ്‌സ്

Vaishnavi | Saturday, November 11, 2017 4:15 PM IST

ഹയര്‍ സെക്കണ്ടറി കോഴ്‌സ്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ അരിപ്പ മോഡല്‍ റഡിഡന്‍ഷ്യല്‍ (ബോയ്‌സ്) സ്‌കൂളില്‍ 2017-18 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി കോമേഴ്‌സ് ബാച്ച് അനുവദിച്ചു. നടപ്പ് അധ്യയന വര്‍ഷത്തെ ക്ലാസുകളിലേക്ക് എസ്.എസ്.എല്‍.സി ജയിച്ച പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താമസം, ഭക്ഷണം, സ്റ്റേഷനറി, മറ്റു ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുനലൂര്‍ റ്റി.ഡി ഓഫീസ്, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷാ ഫോറം ലഭിക്കും.

വിശദ വിവരങ്ങള്‍ 0475-2222353 (പുനലൂര്‍ റ്റി.ഡി ഓഫീസ്), 0475-2312020(കുളത്തൂപ്പുഴ എം.ആര്‍.എസ്) എന്നീ നമ്പരുകളില്‍ ലഭിക്കും.