malayalam

വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്

Vaishnavi | Saturday, February 24, 2018 2:26 PM IST

ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കോള്‍ കേരള കൗണ്‍സലിംഗ്- മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്. കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് പരിപാടി. താല്‍പര്യമുള്ള സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ജി.എച്ച്.എസ്.എസില്‍ എത്തിച്ചേരേണ്ടതാണ്.