malayalam

കമ്പ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സ്:’ അപേക്ഷ ക്ഷണിച്ചു

Vaishnavi | Saturday, January 6, 2018 3:59 PM IST

കമ്പ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സ്:’ അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത ഉണ്ടാവണം.

തിരുവനന്തപുരം (0471 - 2474720, , 2467728), എറണാകുളം (0484 - 2605322), കോഴിക്കോട് (0495 - 2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.  അപേക്ഷാഫോറം 30 രൂപയ്ക്ക് അതാത് സെന്ററില്‍ നിന്നും നേരിട്ടും 55 രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 24 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. ഫോണ്‍ 0471 - 2474720, 0471 - 2467728.  ജനുവരി 20ന് മുമ്പ് അപേക്ഷ ലഭിക്കണം