malayalam

ചൈനീസ് ഗവർമെന്റ് സ്‌കോളർഷിപ്പ് 2018

Vaishnavi | Friday, February 23, 2018 3:36 PM IST

ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം വിവിധ വിഭാഗങ്ങളിലായി നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി തലം മുതൽ ഡോക്ടറേറ്റ് തലം വരെയുള്ള വിഭാഗങ്ങളിൽ ഭാഗികമായും മുഴുവനായുമുള്ള സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. അന്തർദേശീയ തലത്തിലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

യോഗ്യത: അവസാന വർഷ പരീക്ഷയിൽ വിജയിച്ചവർക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത. ഓരോ കോഴ്‌സുകൾക്കും നിശ്‌ചയിച്ചിട്ടുള്ള സാധാരണ പ്രായം കടന്നവരാകരുത് അപേക്ഷകർ.

അപേക്ഷിക്കേണ്ട അവസാന തീയ്യതി: മാർച്ച് 04, 2018

അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ  മാത്രം.http://www.b4s.in/Anw/CGS8