malayalam

ബിസിസിപിഎം കോഴ്സ്

Vaishnavi | Wednesday, December 13, 2017 1:05 PM IST

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്‍ററില്‍ നടത്തുന്ന ബിസിസിപിഎം കോഴ്സിലേക്ക് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും ബിസിസിപിഎന്‍ കോഴ്സിലേക്ക് ബിഎസ്സി നേഴ്സിംഗ്/ജിഎന്‍എം കോഴ്സ് പൂര്‍ത്തിയാക്കി കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കും  അപേക്ഷിക്കാം. 45 ദിവസമാണ് കോഴ്സ് കാലാവധി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍, ബയോ     ഡേറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 31ന് വൈകിട്ട് നാലിന് മുമ്പ് കോഴഞ്ചേരിയിലുള്ള ജില്ലാ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ നല്‍കണം. കോഴ്സ് ഫീസ് ബിസിസിപിഎംന് 5000 രൂപയും ബിസിസിപിഎന്‍ന് 3000 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2214107.