malayalam

സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Vaishnavi | Tuesday, December 12, 2017 3:46 PM IST

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച് ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.കെ.വി.വൈയുടെയും എ.ഐ.സി.റ്റി.ഇ യുടെയും സഹകരണത്തോടെ ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഫീല്‍ഡ്‌ടെക്‌നീഷ്യന്‍ (കമ്പ്യൂട്ടിംങ് ആന്റ് പെരിഫറല്‍സ്), യോഗ്യത 10  ക്ലാസ്സ്, കോഴ്‌സ് കാലാവധി 300 മണിക്കൂര്‍,  ഫീല്‍ഡ് ടെക്‌നീഷ്യന്‍ (എയര്‍കണ്ടീഷന്‍ ) , യോഗ്യത  എട്ടാം   ക്ലാസ്സ്, കോഴ്‌സ് കാലാവധി 360 മണിക്കൂര്‍,  ഫീല്‍ഡ് ടെക്‌നീഷ്യന്‍ (നെറ്റ്വര്‍ക്കിംങ് ആന്റ് സ്‌റ്റോറേജ്), യോഗ്യത 12-ക്ലാസ്സ്, കോഴ്‌സ് കാലാവധി 360 മണിക്കൂര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍ (റെഫ്‌റീജിറേറ്റര്‍), യോഗ്യത എട്ടാം ക്ലാസ്സ്, കോഴ്‌സ് കാലാവധി 360 മണിക്കൂര്‍.

മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ്  നടക്കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, വോട്ടേര്‍സ് ഐ.ഡി കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ എന്നിവ ചേര്‍ത്ത് ഡിസംബര്‍ 14 നു മുമ്പായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിംങ് സ്‌കൂളിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷഫോം www.mfsekm.org യില്‍നിന്നും ഡൗണ്‍ലോഡ്  ചെയ്യുകയോ മോഡല്‍ ഫിനിഷിംങ് സ്‌കൂളിന്റെ ഓഫീസില്‍നിന്ന് നേരിട്ടോ വാങ്ങാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2985252, 2337838.