malayalam

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേള 29 മുതല്‍

Gayathri | Thursday, December 22, 2016 4:26 PM IST

 പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേള 29 മുതല്‍

പട്ടികവര്‍ഗ വകുപ്പിനു കീഴിലുള്ള 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും 106 ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേള സര്‍ഗോത്സവം2016-17 ഡിസംബര്‍ 29, 30,31 തിയതികളില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടക്കും. 29ന് രാവിലെ 11ന് പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പി.എന്‍.എക്‌സ്.4929/16