kerala

രാജ്യാന്തര പദവിയിലേക്ക് കേരളത്തിലെ പത്ത് ഐ.ടി.ഐ.കൾ 

Newsdesk | Wednesday, October 10, 2018 10:43 AM IST

രാജ്യാന്തര പദവിയിലേക്ക് കേരളത്തിലെ പത്ത് ഐ.ടി.ഐ.കൾ 

രാജ്യാന്തര പദവിയിലേക്ക് കേരളത്തിലെ പത്ത് വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ (ഐ.ടി.ഐ.) മാറുന്നു. . ഇതിന് 228.89 കോടി അനുവദിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾ  ഉടന്‍ ആരംഭിക്കും. 2017 മാര്‍ച്ചിലാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ (കിഫ്ബി) ധനസഹായത്തോടെയാണ് പദ്ധതി നിർവഹണം.
ഐ.ടി.ഐ.കളുടെ പദ്ധതി റിപ്പോര്‍ട്ടിനനുസരിച്ചാണ് തെരെഞ്ഞെടുത്തത്. കെട്ടിടം ഉള്‍പ്പെടെ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മൈതാനം, സൗരോര്‍ജ പദ്ധതി, യാത്രാസൗകര്യം, ക്വാര്‍ട്ടേഴ്‌സുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.
 കേരള അക്കാദമി ഓഫ് സ്‌കില്‍സ് എജ്യുക്കേഷന്‍ (കെ.എ.എസ്.ഇ.) ആണ് നിര്‍വഹണ ഏജന്‍സി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ചുമതല.

ധനുവച്ചപുരം (27.16 കോടി), കൊല്ലം (8.84 കോടി),ചെങ്ങന്നൂര്‍ (71.22 കോടി), ഏറ്റുമാനൂര്‍ (9.00 കോടി), കട്ടപ്പന (8.5 കോടി), ചാലക്കുടി (29.18 കോടി), മലമ്പുഴ (43.39 കോടി), കൊയിലാണ്ടി (12.06 കോടി), കണ്ണൂര്‍ (13.06 കോടി), കയ്യൂര്‍ (6.5 കോടി)  എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ഐ.ടി.ഐ.കൾ.