kerala

ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സിന് സര്‍ക്കാര്‍ അംഗീകാരമില്ല

Sulphikar S | Monday, June 4, 2018 4:51 PM IST

ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സിന് സര്‍ക്കാര്‍ അംഗീകാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നും ഫാര്‍മസി കൗണ്‍സില്‍ അറിയിച്ചു. 
    സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി അസിസ്റ്റന്റ് എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്.  കോഴ്‌സിന് ശേഷം കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനും ഫാര്‍മസിസ്റ്റായി പ്രാക്ടീസ് ചെയ്യാനും കഴിയും എന്ന വ്യാജ പ്രചരണവും നടക്കുന്നുണ്ട്.  എന്നാല്‍ ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സ് ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു യോഗ്യതയായി ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാന കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോ, ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുവാനോ കഴിയില്ല.