higher-education

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസേർച്ചിൽ പി എച്ച് ഡി 

Newsdesk | Friday, October 26, 2018 11:33 AM IST

 ഗ്രാജ്വേറ്റ് സ്കൂൾ (ജി.എസ്.) പ്രവേശത്തിനത്തിനായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., ചില വിഷയങ്ങളിലെ എം.എസ്‌സി. എന്നിവയിലേക്ക്‌ നയിക്കുന്ന പ്രോഗ്രാമുകളാണ് നടത്തുന്നത്.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ & സിസ്റ്റം സയൻസ് (കമ്യൂണിക്കേഷൻ & അപ്ലൈഡ് പ്രോബബിലിറ്റി ഉൾപ്പെടെ), സയൻസ് എജ്യുക്കേഷൻ. ടി.ഐ.എഫ്.ആറിന്റെ മുംബൈ കാമ്പസ് മറ്റു ദേശീയ സെന്ററുകൾ എന്നിവിടങ്ങളിലായാണ് പ്രോഗ്രാം നടത്തുന്നത്. ലഭ്യമായ പ്രോഗ്രാമുകൾ, കേന്ദ്രങ്ങൾ എന്നിവ  univ.tifr.res.in/gs2019/  എന്ന സൈറ്റിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,000 രൂപ മുതൽ 25,000 രൂപ വരെ പ്രതിമാസ ഫെലോഷിപ്പ് ലഭിക്കും.

സയൻസ് എജ്യുക്കേഷൻ ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം  ഡിസംബർ ഒമ്പതിന് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കൊച്ചി പരീക്ഷാകേന്ദ്രമാണ്. സയൻസ് എജ്യുക്കേഷൻ പ്രവേശനപ്രക്രിയയുടെ വിശദാംശങ്ങൾ http://www.hbcse.tifr.res.in എന്ന സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ഓൺലൈനായി നവംബർ 15 വരെ നൽകാം. അപേക്ഷാഫീസ് ആൺകുട്ടികൾക്ക് 900 രൂപയും പെൺകുട്ടികൾക്ക് 300 രൂപയുമാണ്‌. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒന്നിൽക്കൂടുതൽ ടെസ്റ്റുകൾ സമയക്രമത്തിനുവിധേയമായി എടുക്കാം. എന്നാൽ, ഓരോന്നിനും ഫീസുൾപ്പെടെ പ്രത്യേകം രജിസ്ട്രേഷൻ നടത്തണം. സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്നവർക്ക് അപേക്ഷാഫീസ്  ഇളവ് ഉണ്ടാകും.