higher-education

പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ റൈറ്റിങ് ഫോര്‍ ടെലിവിഷന്‍ ഫിക്ഷന്‍ കോഴ്സ് 

Newsdesk | Wednesday, October 31, 2018 10:16 AM IST

പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 'കോഴ്സ് ഓണ്‍ റൈറ്റിങ് ഫോര്‍ ടെലിവിഷന്‍ ഫിക്ഷന്‍' കോഴ്സിലേക്ക് അപേക്ഷിക്കാം. 
ടി.വി. സ്‌ക്രീന്‍ രചനകളുടെ അടിസ്ഥാനതത്ത്വങ്ങള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റു രചനാരീതികള്‍ എന്നിവയിലൊക്കെ പരിശീലനം നേടാന്‍ കോഴ്സ് സഹായിക്കും. കോഴ്സ് ഫെബ്രുവരി 11 മുതല്‍ ജൂലായ് 26 വരെയാണ് നടത്തുക.
അപേക്ഷിക്കാന്‍ അംഗീകൃതബിരുദം വേണം. ബ്ലോഗ് എഴുത്ത്, സിനിമ, ടി.വി. എന്നിവയ്ക്കുവേണ്ടിയുള്ള പരസ്യ വാചക രചന/മറ്റു രചനകള്‍ എന്നിവയിലെ പരിചയം അഭികാമ്യം. അഡ്മിനിസ്ട്രേറ്റീവ് ഫീസായി 1000 രൂപ, 'Accounts Officer, FTII', എന്ന പേരില്‍, പുണെയില്‍ മാറത്തക്കവിധം ഡി.ഡി. ആയി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.
പൂരിപ്പിച്ച അപേക്ഷയും രേഖകളും നവംബര്‍ 15-നകം 'In-Charge, Department of Short Courses, Film and Television Institute of India, Law College Road, Pune- 411 004', എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: http://www.ftiindia.com.