higher-education

തിരുപ്പതി ഐസറിൽ ഗവേഷണത്തിനായി അപേക്ഷിക്കാം 

Newsdesk | Monday, October 29, 2018 11:36 AM IST

തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ)ന്റെ ഗവേഷണ പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് അപേക്ഷിക്കാം.  2019 ജനുവരിയിൽ തുടങ്ങുന്ന സെഷനിലെക്കാണ് പ്രേവശനം. ബയോളജി,ഫിസിക്‌സ്, കെമിസ്ട്രി,  ഇവയുടെ ഇന്റർ ഡിസിപ്ലിനറി മേഖലകൾ എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താം. നവംബർ 22 വരെ അപേക്ഷിക്കാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജിക്കൽ/ഇക്കോളജിക്കൽ/ അഗ്രിക്കൾച്ചറൽ സയൻസസ്, സൈക്കോളജി, അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ്, മെറ്റീരിയൽ സയൻസ്, ഇലക്‌ട്രോണിക്‌സ് എന്നിവയിലൊന്നിൽ എം.എസ്‌സി.യോ, ബി.ഇ., ബി.ടെക്, എം.ടെക്, എം.വി.എസ്.സി., എം.ബി.ബി.എസ്., ബി.ഫാം, എം.ഫാം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു ബിരുദം ഉള്ളവർക്ക്, യോഗ്യമായ വിവിധ വിഷയങ്ങളിലായി അപേക്ഷിക്കാം.
അപേക്ഷ നവംബർ 22 വരെ. കൂടുതൽ വിവരങ്ങൾക്ക് : http://www.iisertirupati.ac/admissions/phd