higher-education

കാലടി സർവ്വകലാശാലയിൽ  എം.ഫിൽ, പിഎച്ച്.ഡിക്ക് അപേക്ഷിക്കാം

Newsdesk | Monday, October 8, 2018 10:22 AM IST

എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അപേക്ഷിക്കാം.

 എം.ഫിൽ പ്രോഗ്രാമുകളായ സംസ്‌കൃതം  സാഹിത്യം, വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, ട്രാൻസലേഷൻ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ്, സൈക്കോളജി, ജോഗ്രഫി, മലയാളം, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, മാനുസ്‌ക്രിപിറ്റോളജി, ഹിസ്റ്ററി, കംപാരിറ്റീവ് ലിറ്ററേച്ചർ, ഉർദു എന്നിവയിലേക്ക് അപേക്ഷിക്കാം.
 സാൻസ്‌ക്രിറ്റ് വേദിക് സ്റ്റഡീസ്, സംസ്‌കൃതം  സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഹിന്ദി, സൈക്കോളജി, ജ്യോഗ്രഫി, മലയാളം, ഫിലോസഫി, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ, സോഷ്യോളജി, സോഷ്യൽ വർക്ക്, ഡാൻസ്, ഉർദു എന്നിവയാണ്  പിഎച്ച്.ഡി പ്രോഗ്രാമുകൾ.
ബന്ധപ്പെട്ട വിഷയത്തിൽ ബി പ്ലസ് ഗ്രേഡ്/55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

അവസാനവർഷക്കാർക്കും അപേക്ഷിക്കാം. യു.ജി.സി.-ജെ.ആർ.എഫ്., ആർ.ജി.എൻ.എഫ്. ലഭിച്ചവർ, അംഗീകൃത ജേർണലുകളിൽ രണ്ട് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചവർ, അഞ്ചുവർഷത്തെ സർവീസ് പൂർത്തിയാക്കിയ റഗുലർ സർവകലാശാല/കോളേജ് അധ്യാപകരെ പിഎച്ച്.ഡി. പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അവസാന തീയതി: നവംബർ അഞ്ച്.
കൂടുതൽ  വിവരങ്ങൾക്ക്: http://www.ssusonline.org