events

ആയുർവേദശാസ്ത്രത്തിലെ വിശിഷ്ട സംഭാവനകൾക്ക് അവാർഡ്

Newsdesk | Wednesday, October 10, 2018 11:50 AM IST

ആയുർവേദശാസ്ത്രത്തിലെ വിശിഷ്ട സംഭാവനകൾക്ക് അവാർഡ്

കേന്ദ്ര സര്‍ക്കാരിന്റെ, ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സി.സി.ആര്‍.എ.എസ്.), 'ആയുഷ്' അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. excellence-in മഹത്ത്വപൂര്‍ണവുമായ സംഭാവനകള്‍ നല്‍കിയവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവാർഡുകൾ. ആയുര്‍വേദ, യോഗ ആന്‍ഡ് നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് ആയുഷ് മന്ത്രാലയത്തിന് കീഴിൽ വരുന്നത്.

അവാര്‍ഡുകള്‍ നാല് വിഭാഗങ്ങളിലായി നൽകും. ഏറ്റവും മികച്ച ആയുര്‍വേദ ഗവേഷണ പ്രബന്ധത്തിന് (50,000 രൂപ), ആയുര്‍വേദ യുവശാസ്ത്രജ്ഞന്‍ പുരസ്‌കാരം (ഒരുലക്ഷം രൂപ), ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം (രണ്ട് ലക്ഷം രൂപ), മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം (രണ്ടുലക്ഷം രൂപ) അപേക്ഷയ്‌ക്കൊപ്പം മൂന്നുപേരുടെ ശുപാര്‍ശകള്‍ വേണം. അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം ലഭിക്കണം. കൂടുതൽ  വിവരങ്ങള്‍ക്ക്: http://www.ccras.nic.in